**EDS: THIRD PARTY IMAGE** In this screengrab from a video posted on Jan. 23, 2026, Prime Minister Narendra Modi addresses the gathering during the launch of various developmental projects and flagging off of new train services, in Thiruvananthapuram. (@NarendraModi/YT via PTI Photo) (PTI01_23_2026_000046B)
കേരളത്തിനായി നല്‍കിയതെല്ലാം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്. വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഗൗരവമായ പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും തലസ്ഥാന നഗരിയില്‍ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ യാത്രാസൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ കരുത്തുള്ളതാകുകയാണെന്നും മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും വിനോദസഞ്ചാരികള്‍ക്കും അതിന്‍റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പറഞ്ഞമോദി, രാജ്യത്തെ വലിയ സ്റ്റാർട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് തുടക്കമായെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ നാലുകോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി പുതിയ വീടുകള്‍ ലഭിച്ചു. ഒരു കോടിയിലേറെ വീടുകള്‍ നഗരവാസികള്‍ക്കായി നല്‍കി.
രാജ്യത്തെ നഗരങ്ങളിലെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സയന്‍സ്, ഗവേഷണം, കണ്ടുപിടിത്തം, ആരോഗ്യം എന്നീ മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇതിന്‍റെ ഭാവമായി സിഎസ്ഐആറിലെ ഇന്നൊവേഷന്‍ ഹബ് രാജ്യത്തിന് സമര്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീചിത്ര മെഡിക്കല്‍ കോളജിലെ റേഡിയോ സര്‍ജറി സെന്‍ററിന് തുടക്കമായത് കേരളത്തിന് ആരോഗ്യരംഗത്ത് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.