പാലക്കാട് കല്ലടിക്കോടിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. കോണിക്കഴി സ്വദേശി ബിബിത്ത് ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുജിത്തിന് ഗുരുതരമായി പരുക്കേറ്റു. കല്ലടിക്കോട് കാഞ്ഞികുളം ചെക്ക്പോസ്റ്റിനു സമീപം ദേശീയപാതയിൽ ഇന്നലെ രാത്രി 10.18 നാണ് അപകടം. ബിബിത്തും നാല് സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു. നിസാരപരുക്കേറ്റ രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.