ബസ് യാത്രയ്ക്കിടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവതി നവമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് പുരുഷ കമ്മിഷൻ. ഒരു ഒരു ലക്ഷം രൂപ സഹായവും നൽകും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ പറഞ്ഞു. വീഡിയോ കോളിലൂടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയാണ് രാഹുൽ നിലപാട് അറിയിച്ചത്.

Also Read: ‘എന്തിനു വാവേ നീ ഇത് ചെയ്തത്? എന്‍റെ കുഞ്ഞിന്റെ മുഖമെല്ലാം മാറിപ്പോയല്ലോ...’; 


യുവതിക്കെതിരെ കേസെടുക്കണമെന്ന് ജീവനൊടുക്കിയ യുവാവിന്‍റെ കുടുംബം ആവശ്യപ്പെട്ടു. യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് മരിച്ച ദീപക്കിന്‍റെ അച്ഛന്‍ ചോയി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് യുവതിയുടെ മൊഴിയെടുത്തേക്കും

ദീപക്ക് ആത്മഹത്യ ചെയ്യാന്‍ കാരണമായെന്ന് കുടുംബം ഉന്നയിക്കുന്ന യുവതിയുടെ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിനുശേഷം ദീപക്ക് കടുത്തമാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു .

യുവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിലും കലക്ടര്‍ക്കും പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം. യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്തതിനുശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കാനാണ്  പൊലീസിന്‍റെ തീരുമാനം. 

ENGLISH SUMMARY:

Deepak suicide case investigation is underway following the young man's death after a social media post. The Men's Commission has pledged support to the family and called for action, prompting police to investigate the circumstances surrounding the incident.