എൻ.എസ്.എസുമായുള്ള സഹകരണത്തിന് നടപടികൾ തുടരാൻ SNDP യോഗം . ബുധനാഴ്ച ആലപ്പുഴയിൽ ചേരുന്ന SNDP യോഗം കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. NSS - SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
നമ്പൂതിരി മുതൽ നായാടിവരെയുള്ളവരുടെ ഐക്യം നേരത്തെ മുതൽ SNDP യോഗം ഉയർത്തിയ വാദമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ ഐക്യം എന്ന നിലയിൽ ഇപ്പോൾ കാര്യങ്ങൾ എത്തി. ബുധനാഴ്ച ആലപ്പുഴയിൽ ചേരുന്ന SNDP യോഗം കൗൺസിൽ NSS മായുള്ള സഹകരണം ചർച്ച ചെയ്യും. ഇരു സംഘടനകളുടെയും സഹകരണത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും വെള്ളാപ്പള്ളി.
SNDP യുമായുള്ള സഹകരണംകാലഘട്ടത്തിൻ്റെ ആവശ്യമെന്ന് പറഞ്ഞ NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർഎൻഎസ്എസ് പ്രസ്ഥാന മൂല്യം നിലനിർത്തി SNDP യുമായി ഒന്നിച്ചു പോകുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചു നേതൃത്വത്തിൻ്റെ തീരുമാനമുണ്ടാകുമെന്ന മുറയ്ക്ക് SNDP യുമായുള്ള സഹകരണത്തിൻ ഓദ്യോഗിക പ്രഖ്യാപനം നടത്തും. സംവരണവുമായി ബന്ധപ്പട്ട് പ്രശ്നം നിലനിന്നിരുന്നുവെങ്കിലും ഇപ്പോൾ ആ പ്രശ്‌നമില്ലെന്നും NSS ജനറൽ സെക്രട്ടറി പറഞ്ഞു. തന്നെ വെള്ളാപ്പള്ളി പലതും പറഞ്ഞിട്ടുണ്ടെങ്കിലും പ്രായമുള്ള ആളായതിനാൽ ക്ഷമിച്ചുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സഹകരണം ഏതൊക്കെ തരത്തിലാവണമെന്നതിൽ വ്യക്തത വരുത്തിയ ശേഷം വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരും തമ്മിൽ കൂടിക്കാഴ്ചയും നടക്കാനിടയുണ്ട്.