ബസിലെ ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. യുവാവ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് യുവാവ് ജീവനൊടുക്കിയത്. അതേസമയം, മരിച്ച ദീപക് കടുത്ത സമ്മര്‍ദത്തിലായിരുന്നെന്നും വിഡിയോ പുറത്തുവന്നതില്‍ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കിടെയാണ് ബസില്‍ നിന്നും യുവതി വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം കണ്ടാണ് വിഡിയോ പകര്‍ത്താന്‍ തുടങ്ങിയതെന്നും ഇയാള്‍ അത് കണ്ടതോടെ തന്നെയും മോശമായി സ്പര്‍ശിച്ചെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിക്ക് നേരെയും കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.