സംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കണ്ണൂരിന്‍റെ വീരേതിഹാസം. ഫോട്ടോ ഫിനിഷിലായിരുന്നു തൃശൂരിന്റെ കയ്യിലെ കപ്പ് കണ്ണൂര്‍ എടുത്തത്. നടന്‍ മോഹന്‍ലാല്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതോടെ ആവേശപ്പൂരത്തിന് കലോല്‍സവത്തിന് കൊടിയിറങ്ങി. നിലവിലെ സ്വർണക്കപ്പ് നഷ്ടപ്പെട്ട തൃശൂരിന് രണ്ടാം സ്ഥാനം.
Also Read: തൃശൂരിനെ ഇളക്കിമറിച്ച് ബാലാമണിമാര്‍; 'നന്ദനം' സംഘനൃത്തം; വൈറല്‍
സ്വർണക്കപ്പിന്റെ ആരവങ്ങൾ ഇക്കുറി കണ്ണൂരിന് സ്വന്തം. സംസ്ഥാന സ്കൂൾ കലോസവത്തിൽ വടക്കൻ വീരഗാഥ രചിച്ച് സ്വർണക്കപ്പുമായി വിദ്യാർഥികൾ വണ്ടി കയറി. സ്വന്തം മണ്ണിൽ കലോൽസവം നടന്നിട്ടും സ്വർണക്കപ്പിൽ ഇക്കുറി മുത്തമിടാൻ തൃശൂരിന് കഴിഞ്ഞില്ല. കണ്ണൂരിന് 1023 പോയിന്റ്. തൃശൂരിനാകട്ടെ അഞ്ചു പോയിന്റ് കുറവും. ഒറ്റ എ ഗ്രേഡ് കൂടി ലഭിച്ചിരുന്നെങ്കിൽ തൃശൂരിന്റെ പോയിന്റുകൾ കണ്ണൂരിനൊപ്പമാകുമായിരുന്നു. സ്വർണക്കപ്പ് സ്വന്തമാക്കിയ കണ്ണൂർ ടീമിനെ നടൻ മോഹൻലാൽ പ്രത്യേകം അഭിനന്ദിച്ചു.
അഞ്ചു നാൾ നീണ്ട കലാമാമാങ്കത്തിൽ 15,000 വിദ്യാർഥികൾ പങ്കെടുത്തു. സംഘാടന മികവിന് അഭിനന്ദന പ്രവാഹമായിരുന്നു. തിങ്ങി നിറഞ്ഞ ജനതയെ സാക്ഷി നിർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ , മന്ത്രിമാരായ വി.ശിവൻകുട്ടി, കെ രാജൻ തുടങ്ങി ഒട്ടേറെ ജനപ്രതിനിധികൾ സമ്മേളനത്തിൽ പ്രസംഗിച്ചു.
സാംസ്കാരിക തലസ്ഥാനത്തോട് കലാകാരൻമാർ ഉപചാരം ചൊല്ലി. അടുത്ത കലോൽസവത്തിന് കാണാമെന്ന ഉറപ്പിൽ