പാലക്കാട് പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിന്‍പാളംതെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ക് മാറുമ്പോള്‍ ഒരു ബോഗിയുടെ ചക്രം തെന്നിമാറുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് ബോഗിമാറ്റിയെങ്കിലും ഒരുമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ഇത് കാരണം പല ട്രയിനുകളും വൈകിയാണ് ഓടുന്നത്. കോഴിക്കോട്– പാലക്കാട് പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാട് നിന്ന് പുറപ്പെടേണ്ട കണ്ണൂര്‍ എക്സ്‌പ്രസ് ഷൊര്‍ണൂരില്‍ നിന്നാണ് സര്‍വീസ് തുടങ്ങിയത്