പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വട്ടാണെന്നും ഊളമ്പാറയില്‍ കൊണ്ടുപോയി ചികില്‍സിക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി സതീശന്‍ ഈഴവ വിരോധിയാണ്. മുസ്‍ലിംലീഗിനെ പ്രീണിപ്പിച്ച് അധികാരസ്ഥാനം നേടുകയാണ് സതീശന്‍റെ ലക്ഷ്യം. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കുക മുസ്‍ലിംലീഗ് ആയിരിക്കും. പിന്നാക്കക്കാരനായ തന്നെ പിന്നാക്കക്കാരനായ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സതീശന് ഇഷ്ടമായില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്‍.എസ്.എസുമായി സഹകരണത്തിന് തയാറാണ്. എന്‍.എസ്.എസുമായി യോജിച്ച് പോകുമെന്നും സഹകരണം ചര്‍ച്ച ചെയ്യാന്‍ 21ന് എസ്എന്‍ഡിപി നേതൃയോഗം ചേരുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. സംഘടനയെ തകര്‍ക്കുന്ന കുലംകുത്തികള്‍ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആഗോള അയ്യപ്പ സംഗമം പരിപാടിക്കായി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ കാറില്‍ ഒരുമിച്ച് യാത്ര ചെയ്ത സംഭവം രാഷ്ട്രീയ വിവാദമായിരുന്നു. പ്രതിപക്ഷം കടുത്ത ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്.