തൃശൂർ സംസ്ഥാന സ്കൂൾ കലോസവ ചരിത്രത്തിൽ ഇടംപിടിച്ച രണ്ടു കലാപ്രതിഭകളുണ്ട്... ശ്രിരാഗും പ്രജോദും. തുടർച്ചയായ രണ്ടുവർഷങ്ങളിൽ കലാപ്രതിഭ പട്ടം നേടിയ ഇരുവരും തൃശൂർ സി.എം.എസ്. HSSലെ വിദ്യാർഥികളായിരുന്നു. കാൽ നൂറ്റാണ്ടിനുശേഷം അവർ വീണ്ടും ഒരു കലോത്സവ വേദിയിൽ കണ്ടുമുട്ടി. ആ വിശേഷങ്ങളിലേക്ക്.
2003, 2004 വർഷങ്ങളിലായിരുന്നു ഇവരുടെ കലാപ്രകടനം. . അത് കലാപ്രതിഭ പട്ടം ഉണ്ടായിരുന്ന കാലം .. 2003 ൽ ശ്രീരാഗും, 2004 ൽ പ്രജോദും കലാപ്രതിഭകളായി. കല കൂട്ടായുണ്ടായിരുന്നെങ്കിലും ഇരുവരും പഠിത്തത്തെ മുറുകെ പിടിച്ചു. ഇന്നവർ ഡോക്ടറും എഞ്ചിനീയറുമാണ്. ജോലിയിൽ കയറിയെങ്കിലും ഇരുവരും കല കൈവിട്ടിട്ടില്ല. ഹൃദയത്തിൽ സൂക്ഷിക്കുന്ന കല തന്നെയാണ് അവരെ വീണ്ടും താളമേളങ്ങളിൽ മുഴുകാൻ തൃശൂർ കലോത്സവ നഗരിയിലെത്തിച്ചത്.
രണ്ടു നൂറ്റാണ്ടിന് മുമ്പുള്ള അവരുടെ ഓർമ്മകളിലെ കലോൽസവത്തിന് ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നു. എന്നാലും കല കല തന്നെയാണ്. കാത്തുസൂക്ഷിക്കുന്ന മനസുകൾക്ക് അത് ഒരിക്കലും കൈവിടാൻ തോന്നുകയില്ല.