ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ജനിച്ച് അതിജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞ നിദ സംസ്ഥാന കലോത്സവത്തിൽ പാടി കയറിയത് അത്യുന്നതങ്ങളിലേക്ക്. വലതു കൈക്ക് ഇന്നും ശേഷി കുറവുള്ള നിദ മത്സരിച്ച രണ്ടിനങ്ങളിലും ഒന്നാമതെത്തിയാണ് വിധിക്ക് മറുപടി കൊടുത്തത്. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയാണ് നിദ...
ഹൃദയത്തിന് തകരാർ, കൈകൾക്ക് ശേഷിയില്ല. വെന്റിലേറ്ററിലേക്ക് മാറ്റിയ ആ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞത് ജീവിക്കുമെന്ന് പ്രതീക്ഷ വേണ്ടെന്ന്. ഇനി ജീവിക്കുകയാണെങ്കിൽ ശബ്ദമുണ്ടാവില്ലെന്ന്. ആ പെൺകുട്ടിയുടെ ശബ്ദമാണിത്, ഈണമാണിത്
വിധിയോടുള്ള മലപ്പുറം കീഴ്പറമ്പ് സ്വദേശി നിദ ഷെറിന്റെ മറുപടിയാണ്. ശബ്ദമുണ്ടാവില്ലെന്ന് പറഞ്ഞിടത്ത് ഇന്ന് ഭംഗിയായി പാടുന്നുണ്ട് നിദ. ഉള്ളു നിറക്കുന്ന ഈണവും താളവും. അവശതകൾക്ക് ഇവിടെ സ്ഥാനമില്ല. നേടിയതിനേക്കാൾ ഇനിയും നേടാനുണ്ട്. അതിനിനിയും കരുത്തുണ്ടെന്ന് നിദ പറയുന്നുണ്ട്. അന്ന് കരഞ്ഞ മാതാപിതാക്കൾ ഇന്ന് ഏറെ സന്തോഷത്തിലാണ് അഭിമാനത്തിലാണ്.
പരാജയപ്പെടുത്താനാവാത്ത അവളുടെ ഉൾക്കരുത്തിനെ കണ്ട അധ്യാപകരും..