കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്‍റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു. കുടുംബപരമായ കാരണങ്ങളാലാണ് രാജി. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ്. അടുത്ത പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ വി വേണു അറിയിച്ചു.
2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്റായിരുന്നു. ബിനാലെയിലൂടെ കേരളത്തെ ആഗോള കലാ ഭൂപടത്തിൽ ഉറച്ചുനിർത്തുന്നതിൽ ബോസ് കൃഷ്ണമാചാരിയുടെ സംഭാവന ശ്രദ്ധേയമായിരുന്നു. ലോകമറിയുന്ന ചിത്രകാരനും ക്യുറേറ്ററുമായ ഇദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് പതിനഞ്ചുലക്ഷം മുതൽ മുപ്പതുലക്ഷം വരെ ആർട് വിപണിയിൽ മൂല്യമുണ്ട്.
മുംബൈയിലെ ജെജെ സകൂൾ ഓഫ് ആർട്സിൽ നിന്ന ബിഎഫ്എയും ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഗോൾഡ്സമിത്ത് കോളജിൽ നിന്ന് മാസറ്റർ ബിരുദവും നേടിയ ബോസിന് നാടും സനേഹവും ദൗർബല്യവുമായിരുന്നു. ബോസിന്റെ കലാപരമായ ഊർജവും ലഹരിയും പക്ഷേ മുംബൈയാണ്. കോടികൾ മൂല്യമുള്ള ഇൻസറ്റലേഷനുകളിൽ തന്റെ കലയുടെ തലയും കയ്യൊപ്പും ചാർത്തി.