മൂന്നാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ക്രമങ്ങളെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍. ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ പൊലീസ് ശ്രദ്ധിക്കണമായിരുന്നുവെന്നും രാഹലിന് രക്ഷപ്പെടാനാകുമെന്നുമാണ് ടി.പി. സെന്‍കുമാര്‍ പറയുന്നത്. 

ഒരു സൈക്കിക് കോഴിയെ പൊലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ എന്നു പറഞ്ഞാണ് വിവിധ വകുപ്പുകള്‍ സെന്‍കുമാര്‍ വിശദീകരിക്കുന്നത്. പൊലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ എന്നും സെന്‍കുമാര്‍ ചോദിക്കുന്നു. 

കാനഡയിൽ നിന്നും ഇ–മെയിലായി വന്ന പരാതിയില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താലും മൂന്നാം ദിവസം പരാതിക്കാരി സ്റ്റേഷനിലെത്തി ഒപ്പിട്ടു നല്‍കിയോ എന്നാണ് സെന്‍കുമാര്‍ ചോദിക്കുന്നത്. അങ്ങനെ നൽകിയാൽ മാത്രമെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നാണ് സെന്‍കുമാറിന്‍റെ വാദം. നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും പരാതിക്കാരിയെ വൈദ്യപരിശോധന നടത്തണം. വൈദ്യപരിശോധന നടത്താതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നും സെന്‍കുമാര്‍ വാദിക്കുന്നു. മുഖ്യമന്ത്രിയോട് നടത്തിയ പരിദേവനം എങ്ങനെയാണ് ക്രിമിനല്‍ നടപടിയാവുക. ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും എന്നും സെന്‍കുമാര്‍ എഴുതി. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

കോഴിയും പൊലീസും ക്രിമിനൽ നിയമങ്ങളും

 

ഒരു സൈക്കിക് കോഴിയെ പൊലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്. 

പൊലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?

 

ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ? അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ? അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?

 

ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ? പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?

 

എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?

എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?

എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?

ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.

ENGLISH SUMMARY:

Rahul Mamkootathil arrest sparks criticism from TP Senkumar. The former DGP questions police procedures in the rape case, highlighting alleged legal lapses in the arrest and investigation process.