സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ പ്രഖ്യാപിച്ച സമരപരിപാടികൾ നീട്ടി വച്ചു. ആരോഗ്യ, ധനകാര്യ മന്ത്രിമാരുമായി നടത്തിയ ചർച്ച തുടർന്നാണ് തീരുമാനം. ഡോക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സർക്കാർ ഉറപ്പിൽ തൃപ്തിയുണ്ടെന്ന് കെജിഎം സിറ്റി എ അറിയിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, കൂടുതൽ തസ്തികൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർ സമരം പ്രഖ്യാപിച്ചിരുന്നത്.