ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു.

മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ്  ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് വീടുകളുടെ നിർമാണം പൂർത്തിയാക്കി. പദ്ധതി പ്രദേശത്ത് വച്ച് രമേശ് ചെന്നിത്തല വീടുകളുടെ താക്കോൽദാനം നിർവഹിച്ചു

മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളിൽ ആദ്യ പടിയാണിത്. ഒരു വീട് പാലക്കാട് ആണ് നിർമിച്ച് നൽകിയത്. മറ്റ് വീടുകളുടെ നിർമാണവും മേപ്പാടിയിൽ അതിവേഗം പൂർത്തിയാക്കും. ടി.സിദ്ധിഖ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ENGLISH SUMMARY:

Kerala flood relief efforts are underway, with the Kerala Mining and Crushing Owners Association handing over houses to disaster victims in Wayanad. The houses were constructed for those affected by the Churamala-Mundakkai disaster.