മലയാള ഭാഷാബില്ലിനെ ന്യായീകരിച്ചും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാടിനെ വിമര്‍ശിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത്. ഒരുഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയണമെന്ന് മന്ത്രി പി.രാജീവും അപകടകരമാണ് കര്‍ണാടക മുഖ്യമന്ത്രിയുടം അഭിപ്രായപ്രകടനമെന്ന് എം.ബിരാജേഷും പറഞ്ഞു. ബില്ലിനെഎതിര്‍ത്ത് ബിജെപി രംഗത്തെത്തി.
ഏകകണ്ഠമായി നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെ കുറിച്ചുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഒരുഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും എല്ലാവരുടെയും ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. പഴയബില്ല് നോക്കിയാവും കര്‍ണാടക മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചതെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കന്നട-തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മലയാളം പഠിക്കാമെന്നാണ് ബില്ലിലെ വ്യവസ്ഥ.
ഉത്തരവാദിത്വമില്ലാത്ത പ്രസ്ഥാവന സിദ്ധരാമയ്യ പിൻവലിക്കണമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി എം.ബിരാജേഷ് ആവശ്യപ്പെട്ടു. മലയാളം ഭാഷ ബില്ലിലെ വ്യവസ്ഥകൾക്കെതിരെ ബിജെപി രംഗത്തെത്തി. ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോഴിക്കോട് മേഖല പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീകാന്ത് ആവശ്യപ്പെട്ടു. . കാസർകോടിന്‍റെ പ്രത്യേക സാഹചര്യം ധരിപ്പിക്കുന്നതിൽ ജില്ലയിലെ എംഎൽഎമാർ പരാജയപ്പെട്ടെന്നും ബിജെപി വിമര്‍ശിച്ചു