സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്‍റെ വേദികളുടെ പേരുകളിലൊന്ന് താമരയാക്കി മാറ്റി. യുവമോര്‍ച്ചയുടെ പ്രതിഷേധം കണക്കിലെടുത്താണ് ഡാലിയ പൂവിന്‍റെ പേര് ഒഴിവാക്കി പകരം താമരയെന്നാക്കി മാറ്റിയത്. ദേശീയപാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ താമരയെ ഒഴിവാക്കിയെന്ന പ്രസ്താവനയില്‍ നിന്ന് മന്ത്രി വി.ശിവന്‍കുട്ടി മലക്കംമറിഞ്ഞു.
ഈ പ്രസ്താവനയ്ക്കു പിന്നാലെ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താമരപൂവുമായി മന്ത്രി വി.ശിവന്‍കുട്ടി പങ്കെടുത്ത യോഗസ്ഥലത്തേയ്ക്കു മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രിയ്ക്കു താരമപൂ നല്‍കാനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഈ കോലാഹലങ്ങള്‍ക്കു പിന്നാലെ, മന്ത്രി നിലപാട് തിരുത്തി.
ബി.ജെ.പി. മേഖലാ അധ്യക്ഷന്‍ എ.നാഗേഷ് ഇതിനു പിന്നാലെ മന്ത്രി വി.ശിവന്‍കുട്ടിയെ അഭിനന്ദിച്ചു. മാത്രവുമല്ല, ഫോണില്‍ വിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി താമരയുടെ പേര് ഉള്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതായും നാഗേഷ് പറഞ്ഞു. താമരപൂ സമരത്തിനു വിലകല്‍പിച്ച വിദ്യാഭ്യാസമന്ത്രിയ്ക്കു യുവമോര്‍ച്ച നന്ദി പറഞ്ഞു. സ്കൂള്‍ കലോല്‍സവത്തിനിടെ സമരവും കോലാഹലവും ഒഴിവാക്കണമെന്ന നിര്‍ബന്ധമായിരുന്നു മന്ത്രിയ്ക്ക്. ഈ അങ്ങനെയാണ്, വിട്ടുവീഴ്ചയ്ക്കു തയാറായത്.