ananda-bose-2

ഗവൺമെന്റിന്റെ പ്രകടമായ മുഖം ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി ആയിരിക്കണമെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നേരേചൊവ്വേയിൽ. നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണർ പിന്നണിയിൽ നിൽക്കണം. മുന്നണിയിലേക്ക് വരരുത്. ജനാധിപത്യത്തിൽ ഗവർണർക്ക് ഒരു റോൾ ഉണ്ടെന്നും അത് ഒരിക്കലും മുഖ്യമന്ത്രിയെ അപ്രസക്തമാക്കിക്കൊണ്ടാവരുത് എന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനയിൽ ചില ലക്ഷ്മണരേഖകൾ ഉണ്ട്.  മുഖ്യമന്ത്രിയുടെ ലക്ഷ്മണ രേഖയ്ക്കുള്ളിൽ മുഖ്യമന്ത്രിയും ഗവർണറുടെ ലക്ഷ്മണരേഖയ്ക്കുള്ളിൽ ഗവർണറും നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 

എൻഎസ്എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്ന് ഗവർണർ സി.വി.ആനന്ദബോസ്. പൊലീസിന്റേത് ഉൾപ്പെടെയുള്ള  രേഖകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇക്കാര്യം വിവാദമാക്കാൻ താല്‍പര്യമില്ല. ഇനി വിളിച്ചാൽ പോകുമെന്നും പുഷ്പാർച്ചന നടത്തുമെന്നും അദ്ദേഹം നേരെ ചൊവ്വേയിൽ പറഞ്ഞു. ഗേറ്റ് കീപ്പർ എന്ന് പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം വിശദീകരിച്ചു

ENGLISH SUMMARY:

West Bengal Governor C.V. Ananda Bose emphasizes that the elected Chief Minister should be the prominent face of the government. He also stated that the nominated Governor should remain in the background, respecting the democratic roles defined by the constitution.