ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് അടിയന്തരയോഗം വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്പോൺസർമാരിൽ പലരും പണം നൽകിയിട്ടില്ലെന്ന് ബോർഡ് പ്രസിഡൻറ് കെ.ജയകുമാർ.
സര്‍ക്കാരിന്‍റെയോ തിരുവിതാംകൂറിന്‍റെയോ ഒരുപൈസപോലും ചെലവാക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. എന്നാല്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് പണം ഇനിയും കിട്ടാനുണ്ട്. സംഗമത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രെച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കരാര്‍ നല്‍കിരുന്ന ഊരാളുങ്കൽ സൊസൈറ്റിയും കണക്ക് സമർപ്പിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍
പലർക്കും അങ്ങോട്ട് പണം നൽകാനുണ്ടെന്നും ജയകുമാർ. ഈ മാസം തന്നെ കണക്ക് സമർപ്പിക്കും. ഹൈക്കോടതിയിൽ നിന്ന് ഇനിയൊരു വിമർശനത്തിന് ഇടവരുത്തില്ലെന്നും കെ.ജയകുമാര്‍ പറഞ്ഞു. സെപ്റ്റംബര്‍ 20നായിരുന്നു ആഗോള അയ്യപ്പ സംഗമം. 45 ദിവസത്തിനകം കണക്ക് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.