ആഗോള അയ്യപ്പ സംഗമ അക്കൗണ്ടിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഇതുവരെ മാറ്റിയത് എട്ടുകോടി ഇരുപതുലക്ഷം രൂപ. ഇതില്‍ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിന് നല്‍കിയ മൂന്നുകോടിരൂപയും പ്രതിധികള്‍ താമസിച്ച ഹോട്ടല്‍ ബില്‍ ഇനത്തില്‍ നല്‍കിയ പന്ത്രണ്ട് ലക്ഷത്തി എഴുപത്താറായിരത്തി നാനൂറ്റിനാല്‍പ്പത് രൂപയും ഉള്‍പ്പെടും. ദേവസ്വം ബോർഡിന്‍റെ സർക്കാരിന്‍റെയോ പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.
പമ്പയിലെ ആഗോള അയ്യപ്പസംഗമത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷന് നല്‍കി മൂന്നുകോടിരൂപയ്ക്ക് പുറമെ ആകെ കരാര്‍ തുകയായ എട്ടുകോടി ഇരുപതുലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ രണ്ട് അക്കൗണ്ടുകളില്‍ നിന്ന് അയ്യപ്പസംഗമത്തിനായി തുടങ്ങിയ അക്കൗണ്ടിലേക്ക് മാറ്റി. ബോര്‍ഡിന്‍റെ പൊതുഅക്കൗണ്ട് , കരുതല്‍ അക്കൗണ്ട് എന്നിവ നിന്നാണ് മാറ്റിയത്. കരുതല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ കാരണം ബോധിപ്പച്ചശേഷമെ പണം പിന്‍വലിക്കാവൂ എന്നാണ് ചട്ടം. ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിലുള്ള ഈ അക്കൗണ്ടിലേക്കാണ് സ്പോൺസർമാരുടെ പണം എത്തേണ്ടത്. അത് കിട്ടുന്ന മുറയ്ക്ക് പണം തിരികെ എത്തിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് കോടതിക്ക് മുൻപാകെ വിശദീകരണം നൽകേണ്ടി വരും. കാരണം ഈ അക്കൗണ്ടിലെ കണക്കുകള്‍ 45 ദിവസത്തിനകം ഓഡിറ്റ് ചെയത് സ്പെഷല്‍ കമ്മിഷണറെ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ദേവസ്വം ബോർഡിന്‍റെയോ സർക്കാരിന്‍റെയോ പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കുമരകത്തെ ഹോട്ടലുകളിൽ ഡെലിഗേറ്റുകൾക്കായി മുറികൾ ബുക്കു ചെയ്തതിന് അഡ്വാന്‍സായി പന്ത്രണ്ട് ലക്ഷത്തി എഴുപത്താറായിരത്തി നാനൂറ്റിനാല്‍പ്പത് രൂപയാണ് അനുവദിച്ചത്. (ഇതിന്‍റെ ഉത്തരവും വാട്സാപ്പില്‍ ). ജർമൻ പന്തൽ നിർമാണമടക്കം 8.2 കോടി രൂപയ്ക്കാണ്ഇവന്‍റ് മാനേജ്മെന്റ് സ്ഥാപനവുമായി കരാര്‍.