കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ള രണ്ടുവയസുകാരി ആയിഷ ഫില്‍സയ്ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. വയനാട് കമ്പളക്കാട് സ്വദേശിയായ ആയിഷ ഫില്‍സയുടെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പത്തുലക്ഷം രൂപ പിതാവ് മുഹമ്മദ് മുസ്തഫയ്ക്ക് കൈമാറി. ആയിഷ ചികിത്സയില്‍ തുടരുന്ന കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍ററിലെത്തിയാണ് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക കൈമാറിയത്. ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപ കണ്ടെത്താനുള്ള കുടുംബത്തിന്‍റെ ബുദ്ധിമുട്ടിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി