ലുലുവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. ലുലു ഗ്രൂപ്പിന്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ലിങ്കുകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. 

ഹോം പെൻസിൽ പാക്കിംഗ് ജോലിയുമായി പ്രവർത്തിക്കുക, ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ്. ശമ്പളം: 30,000. അകാല ശമ്പളം: 10,000. വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുക: 7300379297. ദൈനംദിന പാക്കിംഗ് ശേഷി 100 പാക്കറ്റുകൾ, 1 പാക്കറ്റ് 10 പെൻസിലുകൾ ഇപ്പോൾ അപേക്ഷിക്കുന്നു

7300379297 only Whatsapp നടരാജ് പെൻസിൽ പാക്കിം ഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം. ജോലിക്ക് സ്ത്രീകൾ അടിയന്തിരമായി ആവശ്യമാണ്. 

താല്പര്യമുള്ള പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് Whatsapp സന്ദേശം 6238355713 . എന്റെ പേര് യൂസഫ് അലി, ഞാൻ നിങ്ങൾക്ക് ജോലി കൊണ്ടുവന്നിട്ടുണ്ട്, നിങ്ങൾക്ക് വീട്ടിലിരുന്ന് 30000 സമ്പാദിക്കാം– എന്നിങ്ങനെയാണ് തട്ടിപ്പ് പോസ്റ്ററിലെ വാഗ്ദാനങ്ങള്‍. 

ENGLISH SUMMARY:

Lulu Group fraud involves scams promising jobs by misusing Yusuf Ali's images. Kochi cyber police have registered a case based on Lulu Group's complaint regarding the spread of fraudulent links on social media.