കെഎഫ്സി വായ്പത്തട്ടിപ്പിൽ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അൻവറിന്‍റെ ബെനാമിയായ ഡ്രൈവറിന്‍റെയും ബന്ധുക്കളുടെയും പേരുകളിൽ തുടങ്ങിയ ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്.
കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അൻവറിന്റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അൻവറിനെ ചോദ്യം ചെയ്തത്.