കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഈ മാസം 28ന് സത്യഗ്രഹ സമരം നടത്തും. സര്‍ക്കാറിന്‍റെ തുടര്‍ച്ചയായ അവഗണനയില്‍ മനംനൊന്താണ് തീരുമാനം. ഒരിടവേളയ്ക്ക് ശേഷമാണ് നീതി ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരമുഖത്തേക്ക് കടക്കുന്നത്. ആറുവര്‍ഷം മുമ്പാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
രണ്ട് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ സി.കെ.രമേശന്‍, ഡോ.എം.ഹഷന എന്നിവരുടെ ഹര്‍ജിയിലായിലായിരുന്നു സ്റ്റേ. നീതി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ ഹര്‍ഷിന സമരിമിരിക്കും.
നീതി ലഭിക്കുന്നത് വരെ പോരാടാനാണ് ഹര്‍ഷിനയുടെ തീരുമാനം. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷിന സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 12ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.