തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ ചിത്രം നീക്കം ചെയ്തതിൽ എല്‍.ഡി.എഫ് പ്രതിഷേധം. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മൂന്നര മണിക്കൂറിലേറെ കുത്തിയിരുന്നു. പൊലീസെത്തിയാണ് സമരം ഒത്തുതീര്‍ത്തത്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഗാന്ധിജിയുടെ ചിത്രത്തിനടുത്തായാണ് ഇഎംഎസിന്‍റെ ഫോട്ടോ പതിച്ചത്. ഇ..എം.എസ് ഹാള്‍ എന്നാണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ ഇ.എം.എസിന്‍റെ ചിത്രം മാറ്റി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്നു സമരം ആരംഭിച്ചു. ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ സ്പീക്കര്‍ ജി. കാർത്തികേയൻ, കോൺഗ്രസ് നേതാവ് ആര്യനാട് രഞ്ജൻ എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാൻ യുഡിഎഫ് ശ്രമം നടത്തിയെങ്കിലും എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസെത്തി. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഇ.എം.എസ്. ചിത്രം സ്ഥാപിച്ചാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍ നിന്ന് ഇ.എം.എസ് ചിത്രം എടുത്തുമാറ്റിയതിലും പരാതി നല്‍കിയിട്ടുണ്ട്