നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണ ജഡ്ജിക്കെതിരെ ഗുരുതര പരാമർശം. വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്ന് നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് ജഡ്ജി.  ദിലീപിനെതിരായ തെളിവുകൾ പക്ഷപാതത്തോടെ കോടതി തള്ളി. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കുറിപ്പും നിയമോപദേശത്തിൽ. 

ഉത്തരവ് പുറപ്പെടുവിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെയുള്ള സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിവേദനത്തിൽ അറിയിച്ചു. 

കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ആദ്യ 6 പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ശരിവച്ചായിരുന്നു സെഷൻസ് കോടതിവിധി. എട്ടാം പ്രതി നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ജഡ്ജി ഹണി എം.വർഗീസിന്റെ വിധിയിൽ ചൂണ്ടിക്കാട്ടി. ദിലീപ് അടക്കം 4 പ്രതികളെ വിട്ടയച്ചു. 

ഇവർ കുറ്റക്കാർ

1. എൻ.എസ്. സുനിൽ (പൾസർ സുനി)

2. മാർട്ടിൻ ആന്റണി

3. ബി.മണികണ്ഠൻ

4. വി.പി. വിജീഷ്

5. എച്ച്.സലിം (വടിവാൾ സലീം)

6. പ്രദീപ്

പ്രതികൾക്കെതിരെ  തെളിഞ്ഞ കുറ്റങ്ങൾ

ഐപിസി 120 ബി: ക്രിമിനൽ ഗൂഢാലോചന

ഐപിസി 342: അന്യായമായി  തടഞ്ഞുവയ്ക്കൽ

ഐപിസി 354: സ്ത്രീത്വത്തെ അവഹേളിക്കുന്നതിനായുള്ള 

ബലപ്രയോഗവും ആക്രമണവും (ഇതിന്റെ ‘ബി’ ഉപവകുപ്പും ചേർത്തിട്ടുണ്ട്)

ഐപിസി 357: തടങ്കലിലാക്കാനായുള്ള ആക്രമണം

ഐപിസി 376 (ഡി): കൂട്ടബലാത്സംഗം 

(20 വർഷം വരെയോ ജീവിതാവസാനം വരെയോ കഠിനതടവു ലഭിക്കാം)

ഐപിസി 109: കുറ്റകൃത്യത്തിനായുള്ള പ്രേരണ

ഐപിസി 366: ബലാത്സംഗം 

ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ

ഐടി നിയമം 66 (ഇ): വ്യക്തിയുടെ 

സ്വകാര്യതയുടെ ലംഘനം

ഐടി നിയമം 67 (എ): ലൈംഗിക ഉള്ളടക്കമുള്ള 

വിഡിയോ പ്രചരിപ്പിക്കൽ

ഇവർ കുറ്റവിമുക്തർ

ദിലീപ്: ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാൻ കഴിഞ്ഞില്ല.

ചാർലി തോമസ്:  ഒന്നാം പ്രതിയെ സംരക്ഷിച്ചതിനു തെളിവില്ല.

സനിൽകുമാർ (മേസ്തിരി സനിൽ): ക്വട്ടേഷൻ തുക ലഭിക്കാൻ ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനിലിനെ സഹായിച്ചെന്ന കുറ്റം 

ക്വട്ടേഷൻ തെളിയാതെ വന്നതോടെ നിലനിൽക്കില്ല (പോക്സോ കേസിൽ റിമാൻഡിൽ തുടരും).

ജി.ശരത്ത്: ദിലീപിനെ സഹായിക്കാൻ തെളിവുനശിപ്പിച്ചതിനു തെളിവില്ല.

ENGLISH SUMMARY:

Dileep case investigation reveals serious allegations against the trial judge for biased evidence rejection. Legal advice suggests the judge might have lacked the authority to deliver the verdict due to concerns about the memory card leak.