മകരവിളക്കിന് പത്ത് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ തിരക്കേറുന്നു. ഇന്ന് പുലർച്ചെ സ്വാമിമാരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പയിൽ നിന്നും സ്വാമിമാരെ നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
സന്നിധാനം ജനസാഗരമായി മാറുന്ന മകരവിളക്ക് ഉൽസവത്തിന് ഒൻപത് ദിവസം മാത്രം. നീളെ നീളെ ശരണം വിളിച്ച് സന്നിധാനം ലക്ഷ്യമാക്കി നീങ്ങുന്ന സ്വാമിമാരുടെ എണ്ണത്തിൽ വർധനയേറുന്ന നാളുകൾ. പമ്പയിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയാണ് സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. മരക്കൂട്ടം മുതൽ ദർശനത്തിനായുള്ള നിര നീളും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാമിമാരുടെ എണ്ണത്തിൽ വർധനയുണ്ട്.
തിങ്കള്‍ മാത്രം എൺപത്തി ഏഴായിരം സ്വാമിമാർ ശബരിമല ദർശനത്തിന് എത്തിയെന്നാണ് കണക്ക്. ഇന്ന് ലക്ഷം കടക്കുമെന്നാണ് ബുക്കിങ് രേഖയിലൂടെ തെളിയുന്നത്. മകരവിളക്കിന് മുന്നോടിയായി സുരക്ഷാ പോയിന്‍റുകൾ നിശ്ചയിച്ച് കരുതലൊരുക്കുന്ന പൊലീസ് നടപടിക്കും തുടക്കമായി.