രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിനാസ്പദമായ സംഭവത്തിലെ അതിജീവിത നല്‍കിയ പരാതിയില്‍ വിമര്‍ശനുമായി രാഹുൽ ഈശ്വര്‍. തനിക്കെതിരെ വന്നത് വ്യാജപരാതിയാണെന്നും വിമര്‍ശനങ്ങളെ ഭയന്ന് നിയമത്തെ ആയുധവല്‍ക്കരിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
Also Read: സൈബര്‍ ആക്രമണത്തിന് സാഹചര്യം ഒരുക്കി; രാഹുല്‍ ഈശ്വരിനെതിരെ അതിജീവിതയുടെ പരാതി
ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, വീണ്ടും സൈബർ ആക്രമണത്തിന് സാഹചര്യം ഒരുക്കി തന്നെ അവഹേളിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ അപമാനിക്കാനോ അവഹേളിക്കാനോ പാടില്ലെന്ന കർശനമായ വ്യവസ്ഥയ്ക്ക് പുറത്താണ് രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചത്.
ആണിനെ കുടുക്കാൻ എന്ത് എളുപ്പുമാണെന്ന് ആലോചിച്ചു നോക്കൂ, പുരുഷ വേട്ടയ്ക്ക് സ്പേസ് ഇല്ലാതാക്കണം. ആരെയും വ്യാജപരാതി കൊടുത്ത് കുടുക്കാം എന്ന അവസ്ഥ മാറണം. പുരുഷ കമ്മീഷൻ വരണം എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വീഡിയോ ചെയ്യുന്നതിനും കോടതി വിലക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പോസ്റ്റില്‍ പറഞ്ഞു.
എന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കാം, പക്ഷെ സത്യം നീതി എന്നിവ പുരുഷന്മാർക്ക് കിട്ടണമെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ എഴുതി.
ജാമ്യം ലഭിച്ചതിനുശേഷവും രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോകൾ യുവതിയെ അവഹേളിക്കുന്നതാണെന്നും ഇത് തന്നെ മാനസികമായി തളർത്തുന്ന സൈബർ ആക്രമണങ്ങൾക്ക് വീണ്ടും കാരണമായെന്നും യുവതിയുടെ പരാതിയിലുണ്ട്. പരാതി ഐ.ജി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.