പത്തനംതിട്ട കൂടലിൽ 19കാരൻ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ആയുർവേദ മെഡിസിൻ വിദ്യാർഥിയായ കാളിദാസനാണ് മരിച്ചത്. പാലക്കാട് ആയുർവേദ കോളജിൽ ചേർന്നിരുന്ന കാളിദാസൻ ഇന്ന് രാവിലെ പോകാനിരുന്നതായിരുന്നു. വീട്ടുകാർക്കൊപ്പം ഇന്നലെ യാത്ര പോയശേഷം കൊണ്ടുപോകാനുള്ള വസ്ത്രങ്ങൾ അടുക്കി വെച്ച് കിടന്നതാണ്.
രാവിലെ കാളിദാസന്റെ പിതാവ് വാതിൽ തുറന്നു നോക്കുമ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. വർഷങ്ങളായി ഞാൻ ശ്രമിക്കുന്നു എന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)