republic-parede

ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയാണ് സംസ്ഥാനത്തിന്‍റെ ടാബ്ലോ. ‘സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്ന തീമിലാണ് തയാറാക്കിയത്. 2023 ന് ശേഷം ആദ്യമായാണ് കേരളത്തിന് പ്രാതിനിധ്യം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

പ്രതിരോധ മന്ത്രാലയം അഞ്ചുഘട്ടങ്ങളിലായി നടത്തിയ സ്ക്രീനിങ്ങിനൊടുവിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 26 ന് കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡില്‍ മറ്റ് 16 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

ENGLISH SUMMARY:

Kerala's Republic Day tableau secures a spot in Delhi's parade this year. The tableau highlights Kerala's 100% digital literacy achievement and the Kochi Water Metro.