പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യക്കാരനായി സിഐ. സൈബർസെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിക്ക് ജാമ്യം നിന്നത്. 13 കാരിയോട് അപമര്യാദയായി പെരുമാറിയ പ്രതി കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്കാണ് സിഐ ജാമ്യം നിന്നത്. സി.ഐ സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി. ശങ്കരൻകുട്ടി തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്നാണ് സുനിൽ കൃഷ്ണന്‍റെ ന്യായീകരണം. വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു.