ജനങ്ങളുടെ വികസന കാഴ്ചപ്പാടറിയാന്‍ നവകേരള പഠനവുമായി സര്‍ക്കാരിന്‍റെ  സന്നദ്ധ പ്രവര്‍ത്തകര്‍ പുതുവര്‍ഷദിനമായ ഇന്നുമുതല്‍ വീടുകളിലെത്തും. ഇതിനുള്ള വോളന്‍റിയര്‍മാര്‍ സജ്ജമായി കഴിഞ്ഞു. ജനമനസറിയാനുള്ള സര്‍വ്വെ എന്ന വിമര്‍ശനമുയരുമ്പോഴും ഒരു പഠനമെന്നാണ് വേളന്‍റിയര്‍മാര്‍ പറയുന്നത്.

നവകേരള പഠനത്തിന് വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്  ധന്യയും ആതിരയും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള വോളന്‍റിയര്‍മാരാണ് ഇരുവരും.  ഇവരെ പോലെയുള്ള  8400  സന്നദ്ധ പ്രവര്‍ത്തകരാണ് നിങ്ങളുടെ വീടുകളിലേക്ക് എത്തുക. നാലു കാര്യങ്ങളാണ് ഓരോ വാര്‍ഡുകളിലും എത്തി ഇവര്‍ ചോദിക്കുക . ഉത്തരങ്ങള്‍ നോട്ട് ബുക്കില്‍ രേഖപ്പെടുത്തി മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് അപ്ലോഡ് ചെയ്യും. 

കേരളത്തിന്‍റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ എന്തെല്ലാം, നടപ്പാക്കിവരുന്ന  വികസന പദ്ധതികളില്‍ എന്തെല്ലാം മാറ്റം വേണം, എന്തെല്ലാ പുതിയ ക്ഷേമപദ്ധതികള്‍ വേണം, നിലവിലെ ക്ഷേമപദ്ധതികളില്‍ മാറ്റം നിര്‍ദേശിക്കാനുണ്ടോ എന്നിവയാണ് ആരായുന്നത്  പിണറായി സര്‍ക്കാരിന്‍റെ ഒന്‍പതു വര്‍ഷത്തെ വിവരിക്കുന്ന 8 പേജ് ലഘുലേഖയും സന്നദ്ധ പ്രവര്‍ത്തകര്‍ കൈമാറും.

സര്‍ക്കാരിനെപ്പറ്റിയുള്ള സര്‍വ്വെ എന്ന ചോദ്യത്തിന്  വികസന ക്ഷേമ പഠനമെന്നാണ്   നവകേരള വികസന ക്ഷേമ പഠന പരിപാടി സംസ്ഥാന കോര്‍ഡിനേറ്റര്‍  കെ.യു സുകന്യ നല്‍കുന്ന മറുപടി. ഒരു പഞ്ചായത്ത് വാര്‍ഡില്‍  2 പേര്‍ വീതമുള്ള 2 സ്ക്വാഡ് ഉണ്ടാവും. ഒരു സ്ക്വാഡ് 200 വീടുകളില്‍ അഭിപ്രായം തേടാനെത്തും.

ENGLISH SUMMARY:

Nava Kerala Survey is being conducted by volunteers to understand public perspectives on development. The survey aims to gather suggestions for future development and improvements in existing welfare programs.