reshma-death

TOPICS COVERED

ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ 5 മാസം മുന്‍പ് ആത്മഹത്യ ചെയ്ത ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ ഭാര്യ ജീവനൊടുക്കി. വയനാട് കോളേരി സ്വദേശി രേഷ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും(38) വീട്ടുടമസ്ഥയായ വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നൊക്കെ കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ. വയനാട്ടിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ഇസ്രയേലിലേക്ക് പോയത്.

ENGLISH SUMMARY:

Suicide in Israel is a tragic event that recently occurred involving the wife of a man who died in Israel five months prior. The wife, Reshma, from Wayanad, Kerala, India, died after attempting suicide while her husband, Jinesh, was found dead in Israel earlier this year.