കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈസന്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ വാടകയ്ക്ക് താമസിക്കുന്ന കാക്കൂര്‍ സ്വദേശിനി ഹസ്നയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് രാവിലെയാണ് കിടപ്പുമുറിയില്‍ ഹസ്‌നയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തുമണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹസ്നെയ്ക്ക് ഒപ്പംതാമസിച്ചിരുന്ന യുവാവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരെത്തി വാതില്‍ പൊളിച്ചപ്പോള്‍ ഫാനിലില്‍ തൂങ്ങിയ നിലയിരുന്നു മൃതദേഹം. കാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവാഹമോചിതയായ ഹസ്‌ന എട്ടുമാസമായി പുതുപ്പാടി സ്വദേശിയായ ആദില്‍ എന്നയാള്‍ക്കൊപ്പമാണ് താമസം. ഹസ്‌നയ്ക്ക് ആദ്യഭര്‍ത്താവില്‍ മൂന്നുമക്കളുമുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹസ്ന വിഷാദരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്ന സുബൈദയുടെ സഹോദരി പുത്രനാണ് ആദില്‍.