THRISSUR 2010 MAY 09   : Film actor Mohanlal's  mother Santhakumari Amma @  JOSEKUTTY PANACKAL

THRISSUR 2010 MAY 09 : Film actor Mohanlal's mother Santhakumari Amma @ JOSEKUTTY PANACKAL

TOPICS COVERED

നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടത്തും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 

Cine actor Mohanlal with mother and wife Suchitra after recieving Doctorate from Sree Shankaracharya university of Sanskrit Kalady. Resul Pookkutty at extreme left Pic by Tony Dominic

Cine actor Mohanlal with mother and wife Suchitra after recieving Doctorate from Sree Shankaracharya university of Sanskrit Kalady. Resul Pookkutty at extreme left Pic by Tony Dominic

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു കുറിപ്പില്‍ താരം വെളിപ്പെടുത്തിയിരുന്നു. കണ്ണുകളിലൂടെയാണ് താന്‍ അമ്മയോട് സംസാരിക്കുന്നതെന്നും കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ താന്‍ ആ സ്നേഹവും വാല്‍സല്യവും അറിയുന്നുവെന്നും അദ്ദേഹം എഴുതി. അമ്മയുടെ സ്പര്‍ശനത്തിലും തലോടലിലും തലയിളക്കലിലും ഒരു ഭാഷ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പണ്ട് അമ്മ ഉരുള ഉരുട്ടി നല്‍കിയത് പോലെ താന്‍ അമ്മയെ  ഊട്ടാറുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് താന്‍ അറിയുന്നുണ്ടെന്നും അനുഭവിക്കുന്നുണ്ടെന്നും തന്നെയും മനുഷ്യജീവിതത്തെയും അതില്‍ അറിയുന്നുവെന്നും അദ്ദേഹം വൈകാരികമായി എഴുതിയിരുന്നു. 

മറവി രോഗം ബാധിച്ചകാലത്ത് അച്ഛനെ ചെറിയ കുഞ്ഞിനെയെന്ന പോലെ അമ്മ പരിചരിച്ചതിനെ കുറിച്ചും ഒരിക്കല്‍ മോഹന്‍ലാല്‍ എഴുതി. അച്ഛന്‍റെ മറവി രോഗം ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണെന്ന് അദ്ദേഹം അന്നെഴുതി. താന്‍ അഭിനയിച്ച സിനിമ കാണാന്‍ അച്ഛനെ തിയറ്ററിലേക്ക് താനും അമ്മയും കൈ പിടിച്ച് കൊണ്ടുപോയതും താരം ഓര്‍ത്തെടുത്തു. കല്യാണം കഴിച്ച കാലത്തെന്ന പോലെ അമ്മ അച്ഛനൊപ്പമിരുന്ന് സിനിമ കാണുകയും ഓരോന്നും  പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്നും ഇതൊന്നും ആരും പറഞ്ഞ് കൊടുത്തിട്ട് ചെയ്തതല്ലെന്നും അദ്ദേഹം അമ്മയെ കുറിച്ചോര്‍ത്തെഴുതി. 

ENGLISH SUMMARY:

Shanthakumari, mother of Malayalam superstar Mohanlal, passed away at the age of 90 in Kochi. She was under rest due to age-related ailments. Funeral scheduled for tomorrow.