dairy-farmer-protest

കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് ക്ഷീര കർഷകന്‍റെ പ്രതിഷേധം. പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്‍റെ പശുവിന്‍റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന് സൊസൈറ്റി വിചിത്ര വാദം ഉന്നയിക്കുകയാണെന്നും വിഷ്ണു വിഡിയോയിലൂടെ ആരോപിക്കുന്നുണ്ട്. 

തനിക്കെതിരെ  സൊസൈറ്റി കള്ളക്കേസ് നൽകിയെന്നും സിപിഎം പ്രവർത്തകരായ സൊസൈറ്റിയിലെ ജീവനക്കാര്‍ തന്നെ ദ്രോഹിക്കുകയാണെന്നും വിഷ്ണു ആരോപിക്കുന്നുണ്ട്. ആറ് വര്‍ഷമായി സൊസൈറ്റിയില്‍ താന്‍ പാല്‍ നല്‍കാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ നല്‍കുന്ന പാല്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കുന്നില്ലെന്നും ഇയാള്‍ പറയുന്നു.

 പശുക്കളെ വിറ്റ് താന്‍ പണം സമ്പാദിക്കുന്നതിലുള്ള അസൂയയാണ് തന്നോട് വിദ്വേഷത്തിന് പിന്നിലെന്നും വിഷ്ണു ആരോപിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് മുന്നില്‍ നിന്നാണ് വിഷ്ണു പാല്‍ തലയിലൂടെ ഒഴിക്കുന്നത്. 

ENGLISH SUMMARY:

Dairy farmer protest in Kollam, Kerala over milk rejection. The farmer alleges discrimination by the milk society and staged a protest by pouring milk over his head.