ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള ആര്‍. ശ്രീലേഖയുടെ ഓഫിസില്‍ അസൗകര്യങ്ങള്‍ ഇല്ലെന്നു വി.കെ. പ്രശാന്ത് എംഎല്‍എ. അവിടെ തുടരാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ട്. രണ്ടുമൂന്നുമാസത്തെ കുടിശിക ഉണ്ടായിരുന്നത് അടച്ചു. അവസാനിച്ച വിവാദം ബിജെപി കുത്തിപ്പൊക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ ലഭിച്ചത് ഒന്നാം നിലയിലെ മുറിയാണെന്നും പ്രശാന്ത് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റില്‍ പറഞ്ഞു.
Also Read: ജനത്തിനായുള്ള തീരുമാനം; ശബരിയുടെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും കേള്‍ക്കില്ല: വി.കെ.പ്രശാന്ത്
ഇതിനിെട എംഎൽഎ ഹോസ്റ്റലിൽ രണ്ട് ഫ്ലാറ്റുകളുള്ള വി.കെ.പ്രശാന്ത് ശാസ്തമംഗലത്തെ കോർപറേഷൻ മുറി ഒഴിയണമെന്ന ആവശ്യവുമായി കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരീനാഥൻ രംഗത്തെത്തി. ശബരി അല്ല, അതിനും കൊമ്പത്തുള്ള ആൾ പറഞ്ഞാലും മുറി ഒഴിയില്ലെന്ന് വി.കെ.പ്രശാന്ത് പ്രതികരിച്ചു. എംഎൽഎ ഹോസ്റ്റലിൽ എത്താൻ ജനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎൽഎ ഓഫീസ് ഒഴിയാൻ വി.കെ. പ്രശാന്തിനോട് ബിജെപി കൗൺസിലറായ മുൻ ഡിജിപി ആർ ശ്രീലേഖ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതോടെ തുടങ്ങിയ വിവാദം അവസാനിക്കുന്ന മട്ടില്ല.
അതേസമയം, നേതൃത്വത്തോട് ആലോചിക്കാതെയുള്ള ശ്രീലേഖയുടെ നടപടിയിൽ അതൃപ്തിയുള്ള മേയർ വി വി രാജേഷ് വിവാദത്തിൽ കൃത്യമായ അകലം പാലിക്കുകയാണ്. ശ്രീലേഖയുടെ നടപടി അപക്വമായിപ്പോയെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.