കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. കുട്ടികള്‍ക്കുള്‍പ്പടെ പരുക്കേറ്റു. പരിപാടിക്കിടെ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ്(20) ആണ് മരിച്ചത്. പരിപാടിക്ക് ടിക്കറ്റില്ലാതെയും നിരവധി പേർ കയറി. 25,000 ത്തിലധികം പേർ പ്രവേശിച്ചെന്ന് പൊലീസ് പറഞ്ഞു.