police-jawan

TOPICS COVERED

ട്രെയിനിനുള്ളിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ച് സൈനികനും പൊലീസ് ഉദ്യോഗസ്ഥനും. 26ന് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇരുവർക്കും പരുക്കുണ്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ല. വൈകിട്ട് മൂന്നരയോടെ കേരള എക്സ്പ്രസിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 

കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കുടുംബവും ചങ്ങനാശേരിയിൽനിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ സൈനികനുമായി ഇതിനിടെ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടി പൊട്ടി. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി അടി തുടർന്നു. 

പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തും കുട്ടിക്കും പരുക്കേറ്റു. സൈനികന്റെ ചെവിക്കും ഗുരുതര പരുക്കുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:

Kottayam railway station witnessed a fight between a soldier and a police officer. The incident occurred on the Kerala Express, resulting in injuries to both parties, but no formal complaint was filed.