കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ കൊച്ചി മേയർ വി.കെ.മിനിമോൾ. ചുറ്റുമതിൽ നിർമാണത്തിലെ പ്രശ്‌നങ്ങൾ അടക്കം നവീകരണത്തിലെ പരാതികൾ പരിശോധിക്കാനും തുടർനടപടി തീരുമാനിക്കാനും ജനപ്രതിനിധികളുടെ യോഗം വിളിക്കും.
ഹൈബി ഈഡൻ എംപിയും എംഎൽഎമാരും പങ്കെടുക്കും. സ്റ്റേഡിയം നവീകരണ വിവാദം കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയിരുന്നു. മെസി അടക്കം അർജന്റീന ഫുട്ബോൾ ടീമിന്റെ മൽസരം സംഘടിപ്പിക്കാനെന്ന പേരിലാണ് ജിസിഡിഎ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന സ്പോൺസർക്ക് കൈമാറിയത്.