ശബരിമലയിൽ മണ്ഡലകാലത്തു ലഭിച്ചത് റെക്കോർഡ് വരുമാനം. 332.77 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ 35.7 കോടിയുടെ വർധന. 83.17 കോടി കാണിക്കയായി ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു തീർത്ഥാടകരുടെ എണ്ണത്തിൽ രണ്ട് ലക്ഷം പേരുടെ കുറവുണ്ട്. ഇന്ന് ഉച്ച വരെ 30,56,871 പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 32,49,756പേർ വന്നിരുന്നു.