suhan-palakkad

TOPICS COVERED

പാലക്കാട് ചിറ്റൂരിൽ നാലു വയസ്സുകാരനെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിടുന്നു.  ഉച്ചയ്ക്ക് മുൻപ് 11 മണിയോടെ കാണാതായ സുഹാനു വേണ്ടി വ്യാപക തിരച്ചിലാണ് നടത്തിയത്. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. 10 മണിക്കൂറുകൾ ആയിട്ടും കണ്ടെത്താത്ത തരത്തിൽ ഒരു നാലു വയസ്സുകാരൻ എങ്ങോട്ടു പോയി എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കുട്ടിയുടെ വീടിന് സമീപം 100 മീറ്റർ സമീപം അഞ്ച് കുളമാണ് ഉള്ളത്. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല.

ഇന്ന് രാവിലെ 11:00 മണിയോടു കൂടിയാണ് കുട്ടിയെ കാണാതാകുന്നത്. ഉടൻ തന്നെ പരിസരഭാഗങ്ങളിലൊക്കെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്തുള്ള കിണറുകളിലും മറ്റുള്ള ഭാഗത്തും നോക്കിയിട്ടുണ്ട്. അടുത്ത വീടുകളിൽ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാരാകെ ഒറ്റക്കെട്ടായി നാലു വയസ്സുകാരന് വേണ്ടിയിട്ടുള്ള തിരച്ചിലിലാണ്. അമ്മ നിസ്കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്. 

ഫിസിക്കലി ചാലഞ്ചഡ് ആയിട്ടുള്ള ഒരു കുട്ടിയാണ് സുഹാനെന്ന് നഗരസഭ ചെയർമാൻ സുമേഷ് അച്ഛ്യുതന്‍ പറയുന്നു. അപസ്മാരത്തിന്‍റെ അസുഖം ഉള്ളതാണ്. ഇന്ന് വീട്ടിൽ ചേട്ടനുമായിട്ട് ചെറിയൊരു പിണക്കത്തിന്റെ പുറത്ത് പുറത്തിറങ്ങിയതാണെന്ന് പറഞ്ഞു. കുറച്ചു ദൂരെ കണ്ടതായിട്ട് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തേക്ക് തൽക്കാലം തിരച്ചില്‍ അവസാനിപ്പിക്കുകയാണ്. നാളെ പുനരാരംഭിക്കും. ഇതുവരെയുള്ള തിരച്ചിലില്‍ കുളത്തിൽ നിന്നോ കിണറ്റിൽ നിന്നോ കണ്ടെത്താനായില്ല. മറ്റൊരു ഇടത്തേക്ക് കുട്ടി പോയതായിരിക്കും എന്നുള്ള ഒരു നിഗമനമാണ് ഉള്ളത്.

ENGLISH SUMMARY:

Missing child in Palakkad is the primary focus of this article. A four-year-old boy has been missing in Chittur, Palakkad for ten hours, prompting a widespread search operation involving a dog squad, but the search operation was ended for today and will restart tomorrow.