ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമല അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന. നാളെ രാവിലെ 10.10നും 11.30നും ഇടയിൽ മണ്ഡലപൂജ നടക്കും. മകരവിളക്ക് മഹോത്സവത്തിനായി വൈകിട്ട് അഞ്ചിന് വീണ്ടും നടതുറക്കും.
ശരംകുത്തിയിൽ എത്തിയ തങ്ക അങ്കി ഘോഷയാത്രയെ വാദ്യമേളങ്ങളുടെയും കർപ്പൂര ആഴിയുടെയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാം പടി കയറി ശ്രീലകത്തേക്ക്. അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന.
ദീപാരാധനയ്ക്കു ശേഷമാണ് തീർത്ഥാടകരെ ദര്‍ശനത്തിന് അനുവദിച്ചത്. മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചുള്ള മണ്ഡല പൂജ നാളെയാണ്. രാവിലെ 10.10 നും 11.30നും ഇടയിലാണ് മണ്ഡലപൂജ. രാത്രി 11 ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡല കാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30 വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.