ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം ഇന്നലെ മുന്നറിയിപ്പിലാതെ റദ്ദാക്കിയതോടെ കുടുങ്ങിയ യാത്രക്കാർ ദുരിതത്തിൽ. പകരം യാത്രാ ക്രമീകരണമോ, താമസ സൗകര്യമോ വിമാന കമ്പനി ഏർപ്പെടുത്തിയിട്ടില്ല. ഇന്നലെ രാവിലെ 10.15ന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് റദ്ദാക്കിയത്. കുട്ടികൾ അടക്കം 39 യാത്രക്കാരുണ്ട്. വിമാനത്താവളത്തില്‍നിന്ന് ഇറക്കിവിട്ടെന്നും അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.
കൊച്ചിയിൽ നിന്ന് അഗത്തിയിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ സാങ്കേതിക തകരാറ് കണ്ടതിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം റദ്ദാക്കിയ വിവരം ഏറെ വൈകിയാണ് യാത്രക്കാരെ അറിയിച്ചത്. അവധിക്കാലമായതിനാൽ ലക്ഷദ്വീപിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ടിക്കറ്റ് കിട്ടാനില്ല.