silvertrend

TOPICS COVERED

സ്വര്‍ണ വില കുത്തനെ കൂടിയതോടെ ബദല്‍ നിക്ഷേപമെന്ന നിലയില്‍ വെള്ളി വാങ്ങുന്നവരുടെ എണ്ണം ഉയരുന്നു. സ്വർണത്തെ അപേക്ഷിച്ച് കുറഞ്ഞ വില കാരണം വെള്ളി ആഭരണങ്ങൾക്കും പ്രിയമേറുകയാണ്. വെള്ളിയിൽ പുതിയതും ആകർഷകവുമായ ഡിസൈനുകൾ വരുന്നതും യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നു.

സ്വർണത്തിന് ഒരു ബദൽ നിക്ഷേപമായി മലയാളികൾ വെള്ളിയെ കണ്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 10 ഗ്രാം വെള്ളി വില 950 രൂപയായിരുന്നു. ഒരു വർഷത്തിനിപ്പുറം ഇരട്ടിയിലധികം വില വർധിച്ചതോടെ വെള്ളി മികച്ച നിക്ഷേപമെന്ന് കരുതുന്നവർ ഏറെയാണ്.

2025 ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു ഒരു കിലോയുടെ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച. നിലവിൽ രണ്ട് ലക്ഷത്തി മുപ്പത്തിനാലായിരത്തോളം രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

ENGLISH SUMMARY:

Silver investment is becoming increasingly popular as an alternative investment option due to rising gold prices. With affordable rates and attractive designs, silver jewelry is also gaining traction, especially among the younger generation.