പിണറായി വിജയന്‍. ഐഡി കാര്‍ഡ് (AI Generated)
കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവനിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.
നേറ്റിവിറ്റി സർട്ടി ഫിക്കറ്റ് ചില ആവശ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത്. ഭീതി ഒഴിവാക്കാൻ ആണ് പുതിയ കാര്‍ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഐആറിലെ ആശങ്ക പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതം എസ്ഐആറില്‍ ജനങ്ങളെ സഹായിക്കും. വോളൻ്റിയർമാരെയും ഉപയോഗിക്കും. എസ്ഐആര്‍ ജനാധിപത്യത്തിന്‍റെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലും ഉത്തരേന്ത്യയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്ന് വിമര്‍ശിച്ച അദ്ദേഹം ഇതിനെ ബിജെപി ന്യായീകരിക്കുകയാണെന്നും പറഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ച് കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയാണ്. വായ്പ സാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്നും ബജറ്റ് ആസൂത്രണം പോലും പാളുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. വികസനത്തെ തടയാൻ കേന്ദ്രം ശ്രമിക്കുമ്പോൾ എതിർക്കാൻ പ്രതിപക്ഷം തയാറല്ല. യുഡിഎഫ് എംപി മാർ കേന്ദ്രത്തോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നു. ദാനമല്ല, ന്യായമായ അവകാശം ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.