തിരുവനന്തപുരം വര്‍ക്കല അകത്തുമറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു. പാളത്തിന് സമീപം ഇടറോഡില്‍ നിന്ന് വന്ന ഓട്ടോ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയും ട്രാക്കിലേക്ക് വീഴുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഓട്ടോയിൽ ഇടിച്ചത്. അപകടത്തിന് പിന്നാലെ ഒാടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുധിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെത്തുടര്‍ന്ന് വന്ദേഭാരത് ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ടു. മറ്റു ട്രെയിനുകളുടെ സര്‍വീസുകളും തടസപ്പെട്ടിരുന്നു.

ENGLISH SUMMARY:

A Kasaragod-Thiruvananthapuram Vande Bharat Express collided with an auto rickshaw at Akathumuri station near Varkala. The auto, reportedly driven by a drunk person, strayed onto the tracks from the platform. The driver fled the scene immediately after the crash. Railway authorities have launched an investigation into the incident.