lokbhavan-calender

ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ പ്രധാന വ്യക്തികളുടെ ചിത്രങ്ങളുടെ ഒപ്പം വി.ഡി.സവർക്കറുടെ ചിത്രവും. ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖർ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രവും കലണ്ടറിലുണ്ട്. ഇതാദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ ഇറക്കുന്നത്. 

കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. സവർക്കറുടെ ചിത്രമുള്ള ഫെബ്രുവരി പേജിലെ പ്രധാന ചിത്രം കെ.ആർ.നാരായണന്റേതാണ്. 

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കലണ്ടർ പ്രകാശനം ചെയ്തു. ലോക്ഭവനിലായിരുന്നു ചടങ്ങ്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫെയ്സ്ബുക്ക് പേജിലും പങ്കിട്ടുണ്ട്. സുരേഷ്ഗോപിയും പോസ്റ്റ് പങ്കിട്ടുണ്ട്. 

ENGLISH SUMMARY:

The 2026 calendar released by Lok Bhavan features VD Savarkar along with prominent national and Kerala figures. Governor Rajendra Vishwanath Arlekar released the calendar by handing it to Union Minister Suresh Gopi. The calendar also honors personalities like EMS, Vaikom Muhammad Basheer, and Prem Nazir.