‘മറ്റേ മോന്‍’ വിളിയില്‍ നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നു. ആ സമയത്ത് വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അതിന് മറ്റ് അര്‍ഥങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ഘട്ടമായതിനല്‍ അതിനെ അങ്ങനെ വ്യാഖ്യാനിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഞാന്‍ നെഞ്ചത്ത് കൈവച്ച് സത്യം പറയുകയാണ് . നിങ്ങള്‍ വ്യാഖ്യാനിച്ച അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അന്നേരം അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാന്‍ തോന്നിയില്ല. മറ്റേ ഇത് പറഞ്ഞ മോന്‍ ഇല്ലേ.. എന്നുള്ളതേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. എന്‍റെ അമ്മ സത്യം. നിങ്ങള്‍ എല്ലാം വ്യാഖ്യാനിച്ച് അത് അങ്ങനെ ആക്കി എടുക്കണം. ഇലക്ഷന്‍ വരുന്നതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ ഒരു വിചാരം ഉണ്ടെങ്കില്‍ എനിക്കതില്‍ പരിതപിക്കാന്‍ സാധിക്കില്ല. പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ല. അത് നിങ്ങളുടെ അവകാശം’ സുരേഷ് ഗോപിയുടെ വാക്കുകള്‍.
ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്. ആലപ്പുഴ പോലെ അധപ്പതിച്ച് കിടക്കുന്ന ജില്ല, അവിടെ എയിംസ് വേണം. ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം. കേരളത്തില്‍ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു.