നവ മാധ്യമങ്ങളിലെ റീൽസ് കണ്ട് സത്രം പുൽമേട് വഴി കാനന പാതയിലൂടെ ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ തളർന്ന് വീഴുന്നത് പതിവാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഈ പാത ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദേശം. കാനന പാതയിലൂടെ നമ്മുടെ റിപ്പോർട്ടർ ആർ.എസ്.വിഷ്ണു ശർമയും ക്യാമറ മാൻ രാജേഷ് രാജനും നടത്തിയ യാത്ര കാണാം.
റീലിസിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന പുല്ലുമേട് യാത്രയുടെ പ്രകൃതി ഭംഗി കണ്ട് പ്രയമയവരും കുട്ടികളും ഉൾപ്പടെ ആയിര കണക്കിന് പേർ ഈ വഴി വരുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ യാത്രക്കിടെ തളർന്ന് വീഴുന്നത് പതിവാണ്. ശരണ മന്ത്ര മുഖരിതമായ പൂങ്കാവനത്തിൽ തീർത്ഥാടകർക്ക് വന്യ ജീവികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി തോക്കുമായി വനപാലകർ ഉണ്ട്. സത്രത്തിൽ നിന്ന് കാൽ നടയായി യാത്ര ആരംഭിക്കുന്ന തീർത്ഥാടകർക്ക് ആറ് കിലോമീറ്റർ പിന്നിടുമ്പോൾ ഉള്ള പുൽമേട് ആണ് പ്രധാന വിശ്രമ കേന്ദ്രം.
ഉച്ചക്ക് 12 മണിവരെ സത്രം വഴി പ്രവേശനം ഉണ്ടെങ്കിലും പ്രയമയവരും കുട്ടികളും നേരത്തെ കാനന പാതയിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്. ദൃശ്യ ഭംഗി ആസ്വദിച്ചു കല്ലും മുള്ളും ചവിട്ടി ശബരീശ ദർശനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ആത്മീയ അനുഭവം വേറെയാണ്. പക്ഷേ ആരോഗ്യ പ്രശ്നമുള്ളവർ ഈ വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതം.