perinthalmanna-hartal

മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ നിയോജകണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

ഇന്നലെ രാത്രി ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ENGLISH SUMMARY:

Perinthalmanna hartal was withdrawn after arrests were made in connection with the Muslim League office attack. The hartal was called in response to the attack on the Muslim League office.